ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ചുട്ടുപൊള്ളുന്നു. തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ച നേരങ്ങളില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ പകുതിയോട് അടക്കുമ്പോള്‍ കനത്ത് ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. ഡല്‍ഹിയില്‍ ഇതാദ്യമായി ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിന് സമീപം 48 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. അതേസമയം രാജസ്ഥാനാണ് ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടിയ നിലവിലെ സ്ഥലം. 51 ഡിഗ്രി സെല്‍ഷ്യസ് വരെ രാജസ്ഥാനില്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.
ജൂണില്‍ ഇത് നാലാം തവണയാണ് ചൂട് അന്‍പത് ഡിഗ്രി കടക്കുന്നത്. വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം ഉഷ്ണതരംഗത്തിന്റെ തീവ്രത ഇനിയും വര്‍ധിക്കാനും ഇടയുണ്ടെന്നാണ് കരുതുന്നത്.
Post Your Comments