ദുബായ് : റാഷിദിയയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച വനിതയെ തിരിച്ചറിഞ്ഞു. ഫിലിപ്പീൻസ് സ്വദേശിനിയും ഒമാനിൽ താമസക്കാരിയുമായ മേരി ജനുവരി വെന്റുര ഗല്ലാർഡോ (37) ആണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ച 17 പേരെയും തിരിച്ചറിഞ്ഞു.
കഴിഞ്ഞ വർഷമാണ് 2 കുട്ടികളുടെ അമ്മയായ മേരി ഒമാനിലേക്കു പോയത്. അവിടെ ഫിസിയോതെറപ്പിസ്റ്റായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി സഹോദരൻ ദുബായിൽ എത്തി. ഏഴു മലയാളികൾ ഉൾപ്പടെ 12 ഇന്ത്യക്കാർ ബസ് അപകടത്തിൽ മരിച്ചിരുന്നു
Post Your Comments