ബെയ്ജിംഗ്: കോഴികളെയും താറാവുകളെയും സ്ഥിരം മോഷ്ടിച്ചിരുന്ന പ്രതിയെ പിടികൂടിയപ്പോള്‍ പോലീസ് ഞെട്ടി. പ്രദേശത്തെ വലിയൊരു ധനികനായിരുന്നു ഇയാള്‍. എന്നാല്‍ ആ ഞെട്ടലിന് ആക്കം കൂടിയത് മോഷണ കാരണം കേട്ടപ്പോഴാണ്. സ്വന്തം ബിഎംഡബ്ലൂ കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനായാണ് ഇയാള്‍ കോഴികളെയും താറാവുകളെയും മോഷ്ടിച്ചിരുന്നത്. ചൈനയിലെ സിചുവാന്‍ പ്രവശ്യയില്‍ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പിടിയിലായത്. ഏകദേശം രണ്ട് കോടിയിലധികം രൂപ മുടക്കിയാണ് ഇയാള്‍ ബിഎംഡബ്യൂ വാങ്ങിയത്. ഇതില്‍ ഇന്ധനം നിറയ്ക്കാന്‍ കാശില്ലാതെയായതോടെയാണ് മോഷണത്തിനിറങ്ങുന്നത്.
പ്രദേശത്തിനിന്നും കോഴികളെയും താറാവുകളെയും മോഷണം പോകുന്നതായി നിരന്തരം പരാതിയുയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ആഡംബര ജീവിതം നയിക്കുന്ന കോടീശ്വരനാകുമെന്ന് നാട്ടുകാര്‍ കരുതിയില്ല. എന്നാല്‍ പരാതികള്‍ നിരന്തരം ലഭിച്ചു തുടങ്ങിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പരാതി ലഭിച്ച സ്ഥലങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നമ്പര്‍ പ്ലേറ്റില്ലാത്ത ഈ വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പിന്തുടരാന്‍ ആരംഭിച്ചു. ഈ ബൈക്ക് പ്രദേശത്തെ ഒരു സമ്പന്നന്റെ വീട്ടിലേക്കായിരുന്നു പോയിരുന്നത്. എന്നാല്‍ മോഷ്ടാവും സമ്പന്നനായ ഈ വ്യക്തിയും തമ്മിലുള്ള ബന്ധം പോലീസിന് മനസിലായില്ല. തുടര്‍ന്ന് ഈ വീടും പോലീസ് നിരീക്ഷിക്കുവാന്‍ തുടങ്ങി. ഇവിടെ സ്ഥിരം കോഴിക്കച്ചവടക്കാര്‍ വന്നു പോകുന്നതായി പോലീസ് മനസിലാക്കി. എന്നാല്‍ ഈ കച്ചവടക്കാര്‍ക്കൊന്നും മോഷണവുമായി ബന്ധമില്ലായിരുന്നു.
ഈ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂര്‍ണമായും ബോധ്യപ്പെട്ട പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസ് വീട്ടിലെത്തിയതോടെ അസ്വഭാവികത തോന്നിയ ഇയാള്‍ തന്റെ ആഢംബര വാഹനത്തില്‍ രക്ഷപെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ വീട് പരിശോധിച്ച പോലീസിന് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി കോഴികളെയും താറാവിനെയും കണ്ടെത്തി. ഇതൊന്നുമറിയാതെ വീട്ടില്‍ തിരികെയെത്തിയ മോഷ്ടാവിനെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ ബിഎംഡബ്ലൂ കാറിനാവശ്യമായ ഗ്യാസ് വാങ്ങുവാനാണ് താന്‍ മോഷണം നടത്തുന്നതെന്ന് ഇയാള്‍ വെൡപ്പെടുത്തി.മോഷണ കുറ്റം ചുമത്തപ്പെട്ട ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
Post Your Comments