കൊച്ചി : കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു.ആറ് ആഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്.ഫ്ളാറ്റിലെ താമസക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ഫ്ലാറ്റ് പൊളിക്കാൻ സുപ്രീം കോടതി അനുവദിച്ച ഒരുമാസത്തെ സമയപരിധി അവസാനിക്കുമ്പോഴും 8 ന് അവസാനിച്ചിരുന്നു.കെട്ടിടം പൊളിക്കാൻ പണമില്ല, സാങ്കേതിക വിദ്യയില്ല, പൊളിച്ചാൽ മാലിന്യം എവിടെ തള്ളുമെന്ന് അറിയില്ല ഇതാണ് നഗരസഭ വ്യക്തമാക്കിയ വിഷയം. സംസ്ഥാന സർക്കാറിനെ നഗരസഭ സമീപിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരും തയ്യാറായിട്ടില്ല.ഫ്ലാറ്റുകളുടെ നികുതി കൈപ്പറ്റുന്ന നഗരസഭക്ക് തന്നെയാണ് ഉത്തരവാദിത്വമെന്നാണ് സർക്കാർ നിലപാട്.വർഷത്തിൽ 4 കോടി രൂപ മാത്രം വരുമാനമുള്ള നഗരസഭയ്ക്ക് പൊളിക്കാനായി 28 കോടിയോളം രൂപ എവിടെ നിന്ന് കണ്ടെത്തുമെന്നും അറിയില്ല.
Post Your Comments