KeralaLatest News

സഹകരണ മേഖലയിലെ സർഫാസി വിഷയത്തിൽ പുതിയ തീരുമാനവുമായിസർക്കാർ

തിരുവനന്തപുരം : സഹകരണ മേഖലയിൽനിന്ന് സർഫാസി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർഫാസി നടപ്പിലാക്കിയത് യുഡിഎഫ് സർക്കാരാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.സർഫാസി നിയമത്തെ ഒറ്റകെട്ടായി ചെറുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി.

ആത്മഹത്യ ചെയ്തത് 15 കർഷകർ. ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷകർ ആത്മഹത്യ ചെയ്‌തെന്ന് കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞു.കർഷക വായ്പയ്ക്കുള്ള മൊറൊട്ടോറിയം ഡിസംബർ 31 വരെ നീട്ടി.

ഉദാരവല്‍ക്കരണ നയം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലെ ബാങ്കിംങ് രംഗത്ത് കൊണ്ടുവന്ന നിരവധി നിയമ പരിഷ്‌ക്കാരങ്ങളില്‍ ഒന്നാണ് സര്‍ഫാസി നിയമം. സെക്യുരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസൈറ്റസ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് (SARFAESI) നിയമത്തിന്റെ ഇരയാണ് കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരെല്ലാം.

2002 ല്‍ എ ബി വാജ്‌പേയ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സര്‍ഫാസി നിയമം കൊണ്ടുവന്നത്. ചുരുക്കി പറഞ്ഞാല്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ തിരിച്ചുപിടിക്കാന്‍ വീടും സ്ഥലവും ഉള്‍പ്പെടെയുള്ളവ ലേലം ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് സര്‍ഫാസി നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button