![hen](/wp-content/uploads/2019/06/hen.jpg)
മലപ്പുറം: അറയ്ക്കാനെടുത്ത കോഴി ഓടിയപ്പോള്‍ പിന്നാലെ ഓടിയ കടയുടമ കാല്‍ വഴുതി കിണറ്റില്‍ വീണു. മലപ്പുറം തിരൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീഴ്ചയില്‍ കടയുടമയായ അലി (40) യുടെ എല്ലുകള്‍ പൊട്ടി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനുമാണ് പരിക്കേറ്റത്. അലിയെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അറക്കാന്‍ എടുത്തപ്പോള്‍ കോഴി അലിയില്‍ നിന്ന് തെന്നിമാറി, കോഴിക്ക് പിറകേ അലി ഓടി. എന്നാല്‍ അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്ക് മൂലം മുകളിലേക്ക് കയറ്റാന്‍ സാധിച്ചില്ല. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞത്.
Post Your Comments