തണ്ണിശ്ശേരി: ആംബുലന്‍സ് അപകടത്തില്‍ എട്ട് പേര്‍ മരിച്ച സംഭവം, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ലോറി ഡ്രൈവര്‍. ഞങ്ങള്‍ പരമാവധി സൈഡ് ഒതുക്കി കൊടുത്തു പക്ഷേ ആംബുലന്‍സ് തങ്ങളുടെ നേരെ പാഞ്ഞ് വരുന്നതാണ് കണ്ടത്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. തണ്ണിശ്ശേരി വളവിലെത്തും മുമ്പേതന്നെ മറ്റൊരു വണ്ടിയെ മറികടന്ന് ആംബുലന്‍സ് പാഞ്ഞുവരുന്നത് കണ്ടു.. പിന്നെ നടന്നതൊന്നും ഓര്‍മയില്ല.
ലോറി ഡ്രൈവറായ മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുള്‍ ഹുറൈര്‍ അലിയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. ആശുപത്രിയില്‍ വെച്ചാണ് അലി അപകടത്തെ കുറിച്ച് പറഞ്ഞത്. ഹുറൈറിനെക്കൂടാതെ പൊന്നാനി സ്വദേശി ഫൈസല്‍ (45), പുതുനഗരം സ്വദേശി അബ്ദുള്‍ സെയ്ദ് (45) തുടങ്ങിയവരുമുണ്ടായിരുന്നു ലോറിയില്‍. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഇപ്പോള്‍ പാലക്കാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് മൂന്നുപേരും. പൊന്നാനിയില്‍നിന്ന് മീനുമായി കോയമ്ബത്തൂരിലെത്തി ലോഡിറിക്കിയശേഷം പുതുനഗരത്തേക്ക് പോവുകയായിരുന്നു ലോറി.
പാലക്കാട് നഗരത്തെ നടുക്കിയ അപകടമാണ് ഇന്നലെ വൈകുന്നേരം തണ്ണിശ്ശേരി വളവില്‍ നടന്നത്. അപകടത്തില്‍പ്പെട്ട് എട്ട് പേരുടെ ജീവനാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. ഇന്നലെ വൈകുന്നേരം ആയിരുന്നു ഞെട്ടിച്ച അപകടം നടന്നത്.
Post Your Comments