അലിഗഢ്: ഹിന്ദുത്വ നേതാവ് സാധ്വി പ്രാച്ചിയ്ക്ക് തപ്പാല്‍ ടൗണിലേക്ക് കടക്കാന്‍ അനുമതി നിഷേധിച്ച് പൊലീസ്. രണ്ടരവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു സാധ്വി പ്രാച്ചി ഇവിടെയെത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.
മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസുകാരിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്ത സംഭവത്തില്‍ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുയരുന്നത്. ഇതുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിനിടെയാണ് സാധ്വി പ്രാച്ചി പ്രദേശത്തെത്തിയത്. എന്നാല്‍ അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ തത്കാലം സാധ്വിയെ ഇവിടേക്ക് കടത്തിവിടാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്.
പ്രദേശത്ത് സമാധാനം തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി വ്യക്തമാക്കി. കുട്ടിയെ കാണാതായതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് മാലിന്യകൂമ്പാരത്തിനിടയില് നിന്നാണ് മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ അയല്‍വാസിയായ സാഹിദ് എന്നയാളാണെന്ന് പോലീസ് പറഞ്ഞു . ഇയാളുമായി കുട്ടിയുടെ അങ്കിളും മുത്തശ്ശനും സാമ്പത്തിക ഇടപാട് നടത്തിയിരുന്നു . ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ദേശീയ ശ്രദ്ധ നേടിയ സംഭവത്തില്‍ ശക്തമായ അന്വേഷണം നടന്നുവരികയാണ്.
Post Your Comments