ജബല്‍പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സയ്ക്ക് സല്യൂട്ടടിച്ച് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഗാന്ധിജിയെ വധിച്ചത് ഏതായാലും നന്നായി. ഗാന്ധിയെ ഒരിക്കലും തനിക്ക് മാതൃകയാക്കാന്‍ കഴിയില്ലെന്നും സാധ്വി വിമര്‍ശിക്കുന്നു.
ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സയെ താന്‍ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയുടെ വിഭജനത്തിനും കശ്മീരിലെ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി പറയുന്നു. പാക്കിസ്ഥാനില്‍നിന്നെത്തുന്ന സിനിമാ താരങ്ങള്‍ക്കെതിരെയും സാധ്വി ആഞ്ഞടിച്ചു.
പാക് താരങ്ങള്‍ തങ്ങളുടെ കഴിവ് അവരുടെ നാട്ടില്‍ കാട്ടിയാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം താരങ്ങള്‍ തിരിച്ച് പാക്കിസ്ഥാനിലേക്ക് പോകണമെന്നും സാധ്വി പറയുന്നു.
Post Your Comments