ന്യൂഡല്‍ഹി : ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം. ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയത് മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്ത് വന്നു. . ഒഴിവു വന്ന സീറ്റുകള്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് മാറ്റിനല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതെ സമയം എയര്‍ഇന്ത്യക്ക് അനുവദിച്ച അധികസീറ്റുകള്‍ ഇതുവരെ പ്രാവര്‍ത്തികമാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര എന്നീ കമ്പനികളാണ് മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദുബായ്, ദോഹ, ധാക്ക, സിംഗപ്പൂര്‍, ബാേങ്കാക്ക് തുടങ്ങി ലാഭകരവും, കുറഞ്ഞ ദൂരമുള്ളതുമായ റൂട്ടുകളില്‍ കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും അനുവദിക്കണമെന്നാണ് ഈ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ജൂലൈ അവസാനത്തോടെ 18 വിമാന സര്‍വീസുകള്‍ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. രണ്ട് മാസത്തിനുള്ളില്‍ പുതിയ ഇരുപത് വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള പദ്ധതി സ്‌പേസ് ജെറ്റിനുമുണ്ട്. വിസ്താര, ഗോഎയര്‍ എന്നീ കമ്പനികള്‍ പുതിയ പത്ത് വീതം വിമാനസര്‍വീസുകള്‍ കൂടി നടത്താനുള്ള ഒരുക്കത്തിലാണ്.
നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന സീറ്റുകള്‍ ഇത്രയും കമ്പനികള്‍ക്ക് അനുവദിച്ചാല്‍ ഇപ്പോഴുള്ള യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Post Your Comments