ഒട്ടാവ: ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി കാനേഡിയന്‍ സര്‍ക്കാര്‍. 2021 ഓടെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുവാനുള്ള തീരുമാനമാണ് നിലവില്‍ വരികയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡയോ തിങ്കളാഴ്ച നടത്തും. തിങ്കളാഴ്ച നടത്തുന്ന വാര്‍ത്താസമ്മേളനത്തിന് മുന്‍പായി ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും വെള്ളം കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, സ്ട്രോ എന്നിവയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജലസ്ത്രോതസ്സുകളിലും കൃഷിയിടങ്ങളിലും ഒഴുകിയെത്തി വന്‍തോതിലുള്ള മാലിന്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാലാണിത്. 2021ന്റെ തുടക്കത്തോടെ സ്ട്രോയും ഇയര്‍ബഡ്സും ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ ഡിസ്പോസിബിള്‍ പാത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയില്ല. വീണ്ടും ഉപയോഗിക്കാനാവുന്ന തരത്തില്‍ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. 2025 ഓടെ 90 ശതമാനം പ്ലാസ്റ്റിക് കുപ്പികളും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുന്ന പദ്ധതിക്കും യൂറോപ്യന്‍ യൂണിയന് ലക്ഷ്യം വെക്കുന്നു. കടലിലേക്ക് ഒഴുകുയെത്തുന്ന പ്ലാസ്്റ്റിക്കുകള് ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
1960ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 20 മടങ്ങ് പ്ലാസ്റ്റിക് ഉത്പാദനം വര്‍ദ്ധിച്ചുവെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസ്താവിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പാസ്റ്റിക് മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടെന്ന് ചൈന തീരുമാനിച്ചതും തിരിച്ചടിയായിരുന്നു.
Post Your Comments