സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെര്‍ണാടീ എന്ന ചെടിയില്‍ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവില്‍ നിന്നാണ് ടീ ഉണ്ടാക്കുന്നത്. ഇവയെ ബ്ലൂ പീ പൂക്കള്‍ എന്നും ബട്ടര്‍ഫ്‌ളൈ പൂക്കള്‍ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നു നീലചായയെ വിളിക്കാം .
അകാല വാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.ദിവസവും നീലച്ചായ കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്.
നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കും.ത്വക്ക് രോഗങ്ങള്‍ക്ക് ബ്ലൂ ടീ ഉത്തമമാണ്. നീല ചായയുടെ ആന്റി ഗ്ലൈക്കേഷന്‍ പ്രോപ്പര്‍ട്ടീസ് ത്വക്കിനെ പ്രായമാകുന്നതില്‍ നിന്നും തടയുന്നു. നീലച്ചായയില്‍ ഫ്‌ലാവനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്
Post Your Comments