പാറ്റ്‌ന: പശ്ചിമ ബംഗാളില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ നിന്നും ബീഹാറിലെ പാറ്റ്‌നയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരെ ഒരു കൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നും പാറ്റ്‌നയിലേക്ക് സര്‍വീസ് നടത്തുന്ന ‘ബംഗാള്‍ ടൈഗര്‍’ എന്ന ബസിലെ യാത്രക്കാരാണ് ആക്രമണത്തിന് ഇരയായത്. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലെത്തിയ ശേഷം വിശ്രമത്തിനായി ഒരു ഹോട്ടലിനു സമീപം ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ബീഹാര്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബസ് കണ്ടതോടെ ഒരു കൂട്ടം ആളുകളെത്തി യാത്രക്കാരെയും ബസ് ജീവനക്കാരേയും മര്‍ദ്ദിക്കുകയായിരുന്നു. ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് സംഭവം. പ്രാദേശികവാദമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ആഭരണങ്ങളുള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചുപറിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
വിശ്രമിക്കാനായി ഒരു ഹോട്ടലിനു സമീപം ബസ് നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആളുകളെത്തി പ്രാദേശികപരമായി ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പിന്നീട് അവര്‍ ബസ് ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ചുവെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ബംഗാളിൽ വ്യാപകമായി അക്രമ സംഭവങ്ങൾ നടക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
Post Your Comments