തിരുവനന്തപുരം: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയയായ ശേഷം വളരെ വിവാദങ്ങളും കേസുകൾക്കും ശേഷം ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയ ആതിരക്ക് നേരെ മുസ്ലീം മതവാദികളുടെ ഭീഷണിയും പ്രലോഭനവും നിരന്തര സൈബര്‍ ആക്രമണവുമെന്നു പരാതി. ആതിര തന്നെയാണ് ഇത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയത്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആണ് ഇതെന്നാണ് ആരോപണം.
ആതിരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
തെറ്റിദ്ധാരണയാൽ ആയിഷ എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ച ഞാൻ ആതിരയായി തിരിച്ചു വന്ന വിവരം പരസ്യമായി പ്രഖ്യാപിച്ച ദിവസമായിരുന്നു 2017 സെപ്തംബർ 21, എന്റെ പിറന്നാൾ ദിനം. അന്നുമുതൽ എനിക്കെതിരെയും എന്നെ സ്വധർമ്മത്തിലേക്ക് തിരികെയെത്തിച്ച ആർഷവിദ്യാസമാജം , ആചാര്യ മനോജ് ജി എന്നിവർക്കെതിരെയും ജിഹാദി ശക്തികൾ ആക്രമണമഴിച്ചുവിടുകയാണ്. അനേകം കള്ളക്കഥകളും ദുരാരോപണങ്ങളും ഒളിഞ്ഞും തെളിഞ്ഞും അവർ പ്രചരിപ്പിക്കുന്നു.
ആയിഷ ആയി മതം മാറിയ എന്നെ ആതിരയായി പരാവർത്തനം ചെയ്തതാണ് അവരെ ഏറ്റവും അധികം ചൊടിപ്പിച്ചത്. കള്ളക്കേസുകളെ തുടർന്ന് ആർഷവിദ്യാ സമാജത്തിന് അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ തന്നെ അന്ന് താത്കാലികമായി തടസമുണ്ടായി. അപ്പോഴും ഞാൻ ശക്തമായി ആർഷവിദ്യാ സമാജത്തിനു വേണ്ടി നിലകൊള്ളുകയാണ് ചെയ്തത്.”എ വി എസിന്റെ ഘർ വാപസി തടങ്കൽപ്പാളയ”ത്തിലായിരുന്നു ഞാനെങ്കിൽ എനിക്കെന്നേ രക്ഷപെടാമായിരുന്നു!
എന്നാൽ ആർഷവിദ്യാ സമാജത്തിന്റെ സംഭാവനകൾ വിശദീകരിച്ചും കള്ളക്കേസ് കൊടുത്തവരുടെ തനിനിറവും നുണക്കഥകളും വെളിവാക്കിയും ഞാൻ പല വേദികളിലും ടി വി വാർത്താ ചാനലുകളിലും സംസാരിക്കുകയാണ് ചെയ്തത് ! ആർഷവിദ്യാ സമാജത്തിന്റെ തിരുവനന്തപുരം സെന്റർ ഉദ്ഘാടനനം ചെയ്തതും ഞാനായിരുന്നു. എന്റെ ഗുരു നയിച്ച പാതയിൽ ധീരമായി മുന്നോട്ടു പോകുമെന്നാണ് ഞാൻ അന്ന് പറഞ്ഞത്. അതിനു ശേഷം വീട്ടിലേക്ക് എനിക്ക് പോകേണ്ടി വന്നു. അപ്പോഴും പിന്നീടും എന്നെ സനാതന ധർമ്മത്തിൽ നിന്നും എ.വി.എസിൽ നിന്നും അകറ്റി ഇസ്ലാമിലേക്ക് തിരികെ കൊണ്ടുപോകാനുള്ള നിഗൂഢ പരിശ്രമങ്ങൾ ജിഹാദികളുടെയും തല്പരകക്ഷികളുടെയും ഭാഗത്തു നിന്നുണ്ടായി.
പക്ഷേ ഞാൻ ആർഷവിദ്യാ സമാജത്തിനൊപ്പം ഉറച്ചു നിൽക്കുവാനും മുഴുവൻ സമയ പ്രവർത്തകയാകുവാനുമാണ് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഞാൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടപ്പോൾ അതു മറ്റുള്ളവരാരോ എനിക്ക് വേണ്ടി എഴുതി പോസ്റ്റ് ചെയ്തതാണ് എന്നാണ് ഇക്കൂട്ടർ ആദ്യം പ്രതികരിച്ചത്. (ഞാൻ പത്രസമ്മേളനം നടത്തിയപ്പോഴും എന്നെ നിർബന്ധിച്ചാരോ പറയിപ്പിച്ചു എന്നായിരുന്നു പ്രചരണം! ) ഞാനെന്തു പോസ്റ്റിട്ടാലും അതെല്ലാം മറ്റുള്ളവരാണ് ചെയ്യുന്നതെന്ന വിചിത്ര വാദങ്ങൾ വകവയ്ക്കാതെ ഞാൻ മുന്നോട്ടു പോയി. അവസാനം എന്നെ നിശബ്ദയാക്കാനായി എന്റെ എഫ് ബി അക്കൗണ്ട് അവർ ഹാക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി.! ചുണക്കുട്ടികൾ!!
ആതിരക്ക് ആയിഷയായി മാത്രമേ ജീവിക്കാനാകൂ എന്ന വാശിയായിരുന്നു ഇക്കൂട്ടർക്ക്! ഇതിനിടെ എന്റെ നിലപാടും അനുഭവങ്ങളും വിശദീകരിച്ചു കൊണ്ട് ‘ഞാൻ ആതിര’ എന്ന ഒരു പുസ്തകവും ഞാൻ എഴുതി. അപ്പോൾ “മനോജ് ഗുരുജിയോ ടി.ജി മോഹൻദാസിനെപ്പോലെയുള്ള ഏതെങ്കിലും ആർ എസ് എസ് നേതാവോ ” എഴുതി എന്റെ പേരിൽ പ്രസിദ്ധീകരിച്ചതാണതെന്ന് വരെ അവർ വാദിച്ചു! പരസ്യമായ വേദികളിൽ പ്രഭാഷണങ്ങൾ നടത്തുമ്പോഴും ഇക്കുട്ടർ ഇത് തന്നെ പറഞ്ഞ് സ്വയം വിശ്വസിപ്പിച്ച് വിഡ്ഢികളായി.
പിന്നീടാണ് എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ cover photo ആക്കികൊണ്ട് നിഫാ ഫാത്തിമ എന്ന നിപ്ത ദുഷ്പ്രചരണം നടത്തിയത്. ഇതിനെതിരെ ഞാൻ കമ്മീഷണർ ഓഫീസിൽ നേരിട്ട് പരാതി നൽകുകയും കള്ള പ്രചാരണത്തിന് എന്റെ പോസ്റ്റുകളിലൂടെ മറുപടി നൽകുകയും ചെയ്തു. പക്ഷെ ഇവർ നിർത്താൻ ഭാവമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.! തന്റെ പ്രൊഫൈലിൽ അനുവാദമില്ലാതെ എന്റെ ഫോട്ടോ നൽകി ദുഷ്പ്രചരണം തുടർന്നുകൊണ്ടിരിക്കുകയാണ്,നിഫ ഫാത്തിമ!
നിയമ സംവിധാനത്തെപ്പോലും വെല്ലുവിളിക്കുന്ന ജിഹാദി ശക്തികളെ നേരിടാനായി എന്റെ അവസാന ശ്വാസം വരെയും നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് ഞാൻ തയ്യാറാവുകയാണ്. പരസ്യമായ സ്റ്റഡിക്ലാസ്സുകൾ, പ്രഭാഷണങ്ങൾ, പരസ്യസംവാദങ്ങൾ എന്നിവയിലൂടെ അധർമ്മത്തിനെതിരെ ശക്തമായി പോരാടാനും സനാതനധർമ്മ പ്രചരണത്തിൽ സുധീരം മുന്നോട്ട് പോകാനുമാണ് എന്റെ തീരുമാനം എന്ന് അറിയിക്കട്ടെ.
എന്റെ ഫേസ്ബുക്ക്പോസ്റ്റുകൾ, പുസ്തകം, പ്രസംഗങ്ങൾ, അഭിമുഖം, പത്രസമ്മേളനങ്ങൾ എന്നിവ പോലും മറ്റുള്ളവർ എഴുതിത്തന്നതാണെന് പ്രചരിപ്പിക്കുന്ന നിഫാ ഫാത്തിമേ, നിന്നെ ഞാൻ പരസ്യമായ സംവാദത്തിനു വെല്ലുവിളിച്ചിട്ട് ഇതുവരെ നീ മറുപടി തന്നിട്ടില്ല.
ഇങ്ങനെയുള്ള തരംതാണ വാദങ്ങൾ ഉയർത്താതെ നീ പരസ്യമായ സംവാദത്തിനു വരൂ. ആരുടേതാണ് ശരിയായ നിലപാട് എന്നും എന്റെ നിലപാടുകൾ എന്റെത് തന്നെയോ എന്നും പൊതുജനങ്ങൾ തീരുമാനിക്കട്ടെ! ഞാൻ ആർഷവിദ്യാസമാജം തടവറയിലാണെങ്കിൽ അക്കാര്യവും എല്ലാവർക്കും ബോധ്യമാകുമല്ലോ?!
എന്നാൽ തിരിച്ചാണ് യാഥാർത്ഥ്യം! നിഫാ ഫാത്തിമയെന്ന ഫേസ്ബുക്ക് ഐ.ഡി കൈകാര്യം ചെയ്യുന്നത് അവളുടെ ഭർത്താവാണ്. ഇയാൾ SDPI യുടെ ഉറച്ച പ്രവർത്തകനാണ്. ഇവർ രണ്ടു പേരും എന്നെ സത്യസരണിയിലെത്തിക്കാൻ പലവട്ടം ശ്രമിച്ചിരുന്നു. ഇയാളുടെ ഭാഷയാണ് ആ പോസ്റ്റിലുള്ളത്. എന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ആർഷവിദ്യാ സമാജത്തിലെ മറ്റുള്ളവരാണ് എന്നാണല്ലോ ഇവരുടെ വാദം?! പരസ്യ സംവാദത്തിലൂടെ ആരാണ് സത്യം പറയുന്നതെന്ന് ബോധ്യപ്പെടുമല്ലോ. അതുകൊണ്ട് അവരവരുടെ നിലപാടുകൾ വിശദീകരിച്ചുകൊണ്ട് ഞാനും നിഫായും തമ്മിലുള്ള പരസ്യസംവാദത്തിന് മുൻകൈയെടുക്കണമെന്ന് ഞാൻ ഇത് വായിക്കുന്നവരോട് അഭ്യർത്ഥിക്കുന്നു.
പിന്നെ നിഫേ നീ എന്നെ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നു. ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിത്തന്നെ നമുക്കാദ്യം ചർച്ച ചെയ്യാം! സ്വന്തം ഫോട്ടോ മുഖപുസ്തകത്തിൽ ഇടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത നീയാണ് നിന്റെ ഫേസ്ബുക്ക് ഐ.ഡിയുടെ കവർ ഫോട്ടോയിലും പോസ്റ്റുകളിലും എന്റെ ഫോട്ടോ കൊടുത്തുകൊണ്ട് എന്നോട് “സ്വാതന്ത്ര്യം ” പ്രാപിക്കാൻ ഉപദേശിക്കുന്നത്! കഷ്ടം! ഇസ്ലാമിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് നീ എന്നെ പഠിപ്പിക്കേണ്ട. ഞാനത് കുറേ കാലം അനുഭവിച്ചതാണ് !അതെല്ലാം എത്ര വിഡ്ഡിത്തമായിപ്പോയി എന്നോർത്ത് ഞാൻ ഇപ്പോൾ സ്വയം ചിരിക്കാറുണ്ട്. പാഴാക്കിയ കുറേ വർഷങ്ങൾ! എന്നെ ജീവനു തുല്യം സ്നേഹിച്ച മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നൽകിയ മനോവേദനകളോർത്ത് ഞാനിന്ന് പശ്ചാത്തപിക്കുന്നു. നിഫേ നിനക്കും അത് ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ !
സത്യം വെളിവാകാനും എന്നന്നേക്കുമായി ഈ കള്ള പ്രചാരണങ്ങൾക്ക് അവസാനമാകാനുമായി സംവാദത്തിനു തയ്യാറാവാൻ നിന്നെ വീണ്ടും ഞാൻ വെല്ലുവിളിക്കുന്നു, നീയും നിനക്ക് പിന്തുണ നൽകുന്ന ജിഹാദികളും ഒരു കാര്യം കൂടി അറിയുക! ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദു ധർമ്മം! ഇത് പഴയ കാലവുമല്ല! സനാതന ധർമ്മത്തിനെതിരെയുള്ള ഏത് ബൗദ്ധികാക്രമണങ്ങളെയും നേരിടാനും മതപരിവർത്തന ശക്തികളെ പരസ്യമായി പൊളിച്ചു കീറാനും ശേഷിയും ആശയക്കരുത്തുമുള്ള നൂറുകണക്കിന് സംവാദകരെ ആർഷവിദ്യാസമാജം ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.
സനാതന ധർമ്മത്തിനെതിരെ നീയൊക്കെ ഇനിയും ശബ്ദിച്ചാൽ തിരിച്ചും അതേ നാണയത്തിൽ പ്രത്യാക്രമണം നേരിടേണ്ടി വരും. നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ബ്രെയിൻ വാഷിംഗിലൂടെ കൊണ്ടു പോകാൻ ശ്രമിച്ചാൽ ഞങ്ങൾ അവരെ സത്യം ബോധ്യപ്പെടുത്തി തിരിച്ചു കൊണ്ടുവരുക തന്നെ ചെയ്യും! ഇതു വരെ ഞങ്ങൾ തെറ്റായ ചിന്താഗതിയിൽപ്പെട്ട ഹിന്ദു യുവതീയുവാക്കളെയാണ് തിരികെ കൊണ്ടുവന്നത്.നിങ്ങൾ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതപരിവർത്തനം തുടർന്നാൽ മുസ്ലീങ്ങളെ സനാതന ധർമ്മത്തിലേക്ക് കൊണ്ടുവരാനും ഞങ്ങൾ പരിശ്രമിക്കും!
ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇസ്ലാമാക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിൽ ഞങ്ങൾക്കും അതുണ്ടെന്ന് മറക്കാതിരിക്കുക! വെറുതെ സാമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാതിരുന്നാൽ എല്ലാവർക്കും നന്ന്.!
ആതിര എസ്., കാസർകോഡ്.
നിഫാ ഫാത്തിമയുടെ പോസ്റ്റ് കാണാം:
Post Your Comments