മാവേലിക്കര: നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചു. മാവേലിക്കര കുടുംബകോടതിക്ക് സമീപം രണ്ടാംകുറ്റി റോഡില്‍ ഇന്നലെ പുലര്‍ച്ചെ 1.15 നു നടന്ന കാറപകടത്തില്‍ ചെട്ടികുളങ്ങര സ്വദേശികളായ ആര്‍. രഞ്‌ജിത്(35), വിനേഷ് (32) എന്നിവരാണ് മരിച്ചത്. രഞ്‌ജിത്തിന്റെ സംസ്‌കാരച്ചടങ്ങ് കഴിഞ്ഞു മടങ്ങവേയാണു പന്തളം പൂഴിക്കാട് ഗ്രീഷ്‌മാമാലയത്തില്‍ ദീപു ഗോപിനാഥ് (33) മരിച്ചത്. സ്വിഫ്‌റ്റ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ചുണ്ടായ അപകടത്തിലാണു രഞ്‌ജിത്തും വിനേഷും മരിച്ചത്.
വിനീഷിന്റെ ഭാര്യയുടെ ചെന്നിത്തലയിലെ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം. ഖത്തറില്‍ ജോലി ചെയ്യുന്ന ഇരുവരും അവധിക്ക് നാട്ടിലെത്തിയതാണ്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്‌ണവിലാസം വീട്ടില്‍ രാധാകൃഷ്‌ണപിള്ളയുടെയും സരളയുടെയും മകനാണു രഞ്‌ജിത്ത്. ഭാര്യ: ജ്യോതി ലക്ഷ്‌മി (കൊല്ലകടവ് സഞ്‌ജീവനി ആശുപത്രിയില്‍ നഴ്‌സ് ). മകള്‍: തീര്‍ഥ(4 വയസ്). സഹോദരി: രശ്‌മി.
ചെട്ടികുളങ്ങര ഈരേഴ വടക്ക് അമ്പിയില്‍ വേണുഗോപാലന്‍ നായരുടെയും ചന്ദ്രികയുടെയും മകനാണു വിനേഷ്. ഭാര്യ: ധനലക്ഷ്‌മി. മകള്‍: വേദിക(8മാസം). സംസ്‌കാരം തിങ്കളാഴ്‌ച പകല്‍ 11ന്. രഞ്‌ജിത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് കണ്ടിയൂരില്‍ വെച്ചു ദീപു അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനം തട്ടി നിയന്ത്രണം തെറ്റിയ ബൈക്കിന്റെ പിന്നില്‍ നിന്നും ദീപു തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പൂഴിക്കാട് ഉണ്ണി വിലാസത്തില്‍ ഉണ്ണികൃഷ്‌ണന്(26) പരുക്കേറ്റു.
Post Your Comments