
എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. കേരളത്തില്‍ എല്‍.ഡി.എഫ് ഭരണത്തിലിരുന്ന സമയത്ത് കേരള സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചയാളാണ് എം.മുകുന്ദനെന്നും, ഇടതുപക്ഷത്തിന്റെ ഭാഗത്തുനില്‍ക്കുകയും, സംരക്ഷണം ലഭിക്കുകയും ചെയ്യുന്നതിനാല്‍ ഇതൊന്നും സ്ത്രീവിരുദ്ധതയുടെ ഗണത്തില്‍ ഉള്‍പ്പെടില്ലേ എന്നും ബല്‍റാം ചോദിക്കുന്നു.
പാലക്കാടില്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യവേയാണ് എം.മുകുന്ദന് വിവാദ പരാമര്‍ശം നടത്തിയത്. അടുത്തകാലത്തായി കേരളത്തില്‍ ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും ശ്രദ്ധിക്കപ്പെട്ടത് സാഹിത്യേതര കാരണങ്ങളാലാണെന്നും, എഴുത്തുകാരി സുന്ദരിയായാല് ആ പുസ്തകം ശ്രദ്ധിക്കുമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനയോട് നിരവധി പേര് വിയോജിപ്പ് പ്രകടിപ്പ് രംഗത്തെത്തിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
”എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായത്. ഒ.വി.വിജയന് സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു.”- എം. മുകുന്ദൻ
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് നാല് വർഷം സാഹിത്യ അക്കാദമി പ്രസിഡണ്ട് സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിത്. ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തിൽ ഉൾപ്പെടില്ല എന്ന് പറയാൻ പറഞ്ഞു.
https://www.facebook.com/vtbalram/posts/10156687657539139
Post Your Comments