വാഷിങ്ടണ്‍: ആക്രമണത്തിനുപയോഗിക്കാവുന്ന ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക. കൂടാതെ ഇന്ത്യയ്ക്ക് മിസൈല്‍ പ്രതിരോധ കവചം ഉള്‍പ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകള്‍ കൈമാറാന്‍ സന്നദ്ധമാണെന്നും യു.എസ് അറിയിച്ചിട്ടുണ്ട്. ഡ്രോണുകള്‍ വാങ്ങാനുള്ള കരാര്‍ ഏകദേശം 250 കോടി ഡോളറിന്റേതാകുമെന്നാണ് കണക്കാക്കുന്നത്. മുൻപ് ഇത് വാങ്ങാന്‍ ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും യുഎസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
അതേസമയം റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വാഗ്ദാനമെന്നാണ് സൂചന. നിലവില്‍ എം.എച്ച്-60ആര്‍ സിഹോക്ക് ഹെലികോപ്റ്റര്‍, അപ്പാഷെ ഹെലികോപ്റ്റര്‍, പി-81 മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, എം777 ഹൊവിറ്റ്‌സര്‍ പീരങ്കി എന്നിവ വാങ്ങാന്‍ ഇന്ത്യയും യുഎസും തമ്മില്‍ കരാര്‍ ഉണ്ട്.
Post Your Comments