തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം അദാനിക്ക് നല്കാനനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ പരിഗണനയ്ക്ക് വരാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്. ലേലത്തിലൂടെ അൻപത് വർഷത്തെ നടത്തിപ്പവകാശമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തായതിനാല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് അംഗീകാരം നേടാനുള്ള നീക്കം തുടങ്ങിയത്.
അതേസമയം അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോലയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
Post Your Comments