KeralaLatest News

രണ്ട് വര്‍ഷമായി അനങ്ങാന്‍ പോലുമാകാതെ രോഗിയായ ഗൃഹനാഥന്‍; കനിവ് തേടി ഒരു കുടുംബം

പാലക്കാട്: ഗുരുതരമായ വൃക്കരോഗം ബാധിച്ച് കിടപ്പിലായ ഗൃഹനാഥന്‍ സഹായം തേടുന്നു. പാലക്കാട് കൊടുവായൂരിലെ ശശികുമാറെന്ന യുവാവും കുടുംബവുമാണ് ചികിത്സയ്ക്ക് പോലും വഴിയില്ലാതെ അന്നന്നത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നത്. കൊടുവായൂര്‍ ചാന്തുരുത്തി സ്വദേശി ശശികുമാര്‍ കിടപ്പ് തുടങ്ങിയിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു. ഒന്ന് തിരിഞ്ഞു കിടക്കാനോ, എഴുന്നേറ്റിരിക്കാനോ പോലും പറ്റില്ല. ദ്രവരൂപത്തിലുളള ഭക്ഷണം വല്ലപ്പോഴും കഴിച്ചാലായി.

ജീവന്‍ നിലനിര്‍ത്തുന്നത് മരുന്നുകളുടെ സഹായത്തിലാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ശശികുമാറിനെ നടുവേദനയുടെ രൂപത്തിലാണ് വൃക്ക രോഗം തളര്‍ത്തിയത്. അസുഖത്തിന്റെ തീവ്രത മനസിലാകുമ്പോഴേക്കും രണ്ട് വൃക്കയും തകരാറിലാവുകയായിരുന്നു. ഒന്നിലും നാലിലും പഠിക്കുന്ന രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എല്ലും തോലുമായ ശശികുമാറിന്റെ ആരോഗ്യം തിരിച്ച് പിടിച്ചാല്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള മരുന്നിനും ചികിത്സയ്ക്കും വേണ്ടിയാണ് ഈ കുടുംബം സുമനസുകളുടെ കരുണതേടുന്നത്.അക്കൗണ്ട് വിവരങ്ങള്‍ ചുവടെ.

Sasikumaran K

A/c number : 40295101030877

Kerala grameen bank

Koduvayoor branch

IFSC: KLGB0040295

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button