Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

വര്‍ഗ്ഗീസിന്‍റെ കടയിൽ രാഹുലിന് ടി ബ്രേക്ക് ; കൂടെ സെൽഫിയും

കല്‍പ്പറ്റ : വയനാട്ടിൽ മൂന്ന് ദിവസത്തെ പര്യടനത്തിന് എത്തിയ രാഹുൽ ഗാന്ധി ചായക്കടകളിൽ കയറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിടുന്നു. ഇന്നലെ രാഹുൽ നടത്തിയ ഓഡി ഷോയ്ക്കിടയിൽ രാഹുൽ വര്‍ഗ്ഗീസിന്‍റെ ചായക്കടക്ക് മുന്നിലാണ് ബ്രേക്ക് ഇട്ടത്.

പുൽപള്ളിയിൽ നിന്ന് ബത്തേരിയിലേക്കുള്ള റോഡ് ഷോയ്ക്കിടെ ആറാം മൈലെത്തിയപ്പോൾ രാഹുലിന്‍റെ വണ്ടി സഡൻ ബ്രേക്കിട്ടു. വണ്ടിയിൽനിന്ന് ചാടിയിറങ്ങിയ റോഡ് മുറിച്ചുകടന്ന് വർഗീസിന്റെ കടയിലേക്ക് കയറി. ഈ സമയം സുരക്ഷാ സംഘവും വർഗീസും അമ്പരന്നു.എന്നാൽ തന്റെ കടയിലേക്ക് എത്തിയ അതിഥിക്ക് ഉള്ളിവടയും പഴം പൊരിയും നല്ല ചൂട് ചായയും വർഗീസ് നൽകി.

കേരത്തിന്റെ സ്വന്തം വിഭവങ്ങൾ ആസ്വദിച്ച് കഴിച്ചാണ് രാഹുല്‍ മണ്ഡല പര്യടനം തുടങ്ങിയത്. ചായയും പലഹാരങ്ങളും കഴിച്ച് വണ്ടിയിലേക്ക് ഓടിക്കയറുമ്പോൾ നാട്ടുകാർ സെൽഫിക്കായി വളഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button