ദോഹ : ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഉണരുന്നു . റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ുവരുന്നതിനു പിന്നില്‍ ഖത്തറാണ്. ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഖത്തര്‍ കൂടുതല്‍ വിദേശനിക്ഷേപത്തിനൊരുങ്ങുന്നതാണ് ഇതിനു കാരണം. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന സാമ്പത്തിക രാജ്യാന്തര ഫോറത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് അല്‍ ജെയ്ദയാണ് ഇക്കാര്യം അറിയിച്ചത്.
ഭാവി സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി ഇന്ത്യ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിദേശരാജ്യങ്ങളില്‍ ഖത്തര്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണെന്ന് ജെയ്ദ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരിക്കും ഖത്തറിന്റെ നിക്ഷേപമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലും നിക്ഷേപമിറക്കാന്‍ ഖത്തറിന് പദ്ധതിയുണ്ട്. നിലവില്‍ ഊര്‍ജജ രംഗത്ത് മാത്രമാണ് ഇത്രയും രാജ്യങ്ങളുമായി സഹകരണം പുലര്‍ത്തുന്നത്. ഖത്തറിന്റെ ഈ തീരുമാനം ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ്. കള്ളപ്പണം ഏറെ ഒഴുകിയിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല നോട്ട് നിരോധനത്തോടെ മാന്ദ്യത്തിലായിരുന്നു.
Post Your Comments