കൊളംബോ: ശ്രീലങ്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. രാവിലെ കൊളംബോ വിമാനത്താവളത്തിലിറങ്ങിയ മോദിയെ പ്രധാനമന്ത്രി റിനില്‍ വിക്രമ സിംഗെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ലങ്കയില്‍ സ്ഫോടനം നടന്ന പള്ളി സന്ദര്‍ശിച്ച മോദി ആക്രമണത്തിനിരയായി ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ചു.
ഭീകരാക്രമണത്തില്‍ വിറങ്ങിലിച്ച ശ്രീലങ്കയ്ക്ക് ആവശ്യമായ എല്ലാ പിന്തുണകളും നല്‍കുമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി ലങ്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്ന് തന്നെ കാത്തുനിന്നവരുടെ അടുത്തെത്തി അവര്‍ക്ക് ഹസ്തദാനം നല്കിയ ശേഷമാണ് മോദി മടങ്ങിയത്.
Post Your Comments