ഇസ്ലാമാബാദ്: വിമാനത്തിൽ യാത്രക്കാരി ടോയ്ലറ്റാണെന്ന് തെറ്റിദ്ധരിച്ച് എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്നതോടെ പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. 37 യാത്രക്കാരുമായി പോകാൻ തയ്യാറെടുത്ത പാക്കിസ്ഥാന് ഇന്റന്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴാണ് സംഭവമുണ്ടായത്. യുവതി വാതിൽ അബദ്ധത്തില്‍ തുറന്നതും എയര്‍ ബാഗ് ച്യൂട്ട് തുറന്നു. ഇത് കണ്ടയുടൻ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തേക്ക് ഇറക്കുകയായിരുന്നുവെന്നും വിമാനം നീങ്ങിത്തുടങ്ങാത്തതിനാല്‍ അപകടമൊഴിവായെന്നും എയര്‍ലൈന്‍ അധികൃതർ അറിയിച്ചു.
Post Your Comments