തിരുവനന്തപുരം : ഇനിമുതൽ 60 കഴിഞ്ഞവർ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ക്യൂവിൽ നില്‍ക്കേണ്ടെന്ന് സർക്കാർ ഉത്തരവ്. മുതിർന്ന പൗരന്മരെയും ഭിന്നശേഷിക്കാരെയും വരി നിര്‍ത്താതെ അവര്‍ക്കു സേവനം ലഭ്യമാക്കണമെന്ന് സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ നികുതി- ബില്‍ കൗണ്ടറുകള്‍ അടക്കമുള്ള സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്, ഗുരുതര രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ വരിനിർത്താൻ പാടില്ല.സർക്കാർ മുമ്പും ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നുവെങ്കിലും ചില ഓഫീസുകളിലെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം.
ജനങ്ങൾ നേരിട്ടെത്തുന്ന പഞ്ചായത്ത്- വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണം അടയ്ക്കാനെത്തുന്ന വൈദ്യുതി, ജല അഥോറിറ്റി ഓഫീസുകള്‍ തുടങ്ങിയവ അടക്കമുള്ളിടത്ത് ഇത്തരക്കാര്‍ക്ക് ആവശ്യമായ മുന്‍ഗണന ഒരുക്കണമെന്നും സ്ഥാപന മേധാവികള്‍ക്കുള്ള നിര്‍ദേശത്തിലുണ്ട്.
Post Your Comments