തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്‌ഇബി. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്‌ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ നനയാതെ സൂക്ഷിക്കണമെന്നും നിർദേശങ്ങളുണ്ട്.
ഇല്‍സിബി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉപകരണങ്ങള്‍ നന്നാക്കാന്‍ ആരംഭിക്കുന്നതിന് മുന്‍പ് വൈദ്യുതിയുമായി സമ്പർക്കമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പറയുന്നു.എന്തെങ്കിലും തരത്തിൽ സംശയം ഉണ്ടായാലും പരാതികള്‍ അറിയിക്കാനും 1912 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. കെഎസ്‌ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments