ബീജിംഗ് : അമേരിക്കയ്ക്ക് എതിരെ തിരിച്ചടിയ്ക്കാന്‍ ചൈന റഷ്യമായുള്ള സൗഹൃദം ശക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെയാണ് റഷ്യയുമായുള്ള ബന്ധം ചൈന കൂടുതല്‍ ശക്തമാക്കിയത്. വ്യാപാര രംഗത്തും ഊര്‍ജ രംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ക്കാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായത്.
റഷ്യയിലെ സെന്റ് ബീറ്റേഴ്‌സ് ബര്‍ഗില്‍ലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിംപിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യാപാര മേഖലയില്‍ പരസ്പരം ലാഭകരമാകുന്ന നയങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്. ഊര്‍ജംരഗത്തും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും, ആഗോള സാമ്പത്തിക രംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കും രൂപം കാണും.
ചൈനീസ് പ്രസിഡന്റ് ഷി ജിംപിങിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ, അമേരിക്കയുടെ ഉപരോധം നേരിടുന്ന ചൈനീസ് ടെലികോം കമ്പനിയായ വാവെ റഷ്യന്‍ കമ്പനിയായ എം.ടി.എസുമായി കരാറിലെത്തിയിട്ടുണ്ട്.
Post Your Comments