കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറുടെ ഫോൺ പ്രകാശ് തമ്പിയുടെ വീട്ടിൽനിന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്ന് രണ്ട് മൊബൈലുകളാണ് ഡി.ആർ.ഐ കണ്ടെടുത്തത്. മൊബൈൽ ഡിആർഐ ശാസ്ത്രീയ പരിശോധനയ്ക്കയച്ചുവെന്നാണ് വിവരം. ബാലഭാസ്‌ക്കറിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കി ആൽബം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈവശം വെച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അതേസമയം, പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.
അപകടം നടന്നതിനുശേഷം അദ്ദേഹത്തിന്റെ പഴ്‌സും മൊബൈല്‍ ഫോണും തന്റെ കൈയ്യില്‍ ആണ് ലഭിച്ചത് എന്ന് പ്രകാശന്‍ തമ്പി സമ്മതിച്ചു. അതിന് ശേഷം പഴ്‌സ് വീട്ടുകാര്‍ക്ക് തിരികെ നല്‍കി. പക്ഷേ, മൊബൈല്‍ ഫോണ്‍ തന്റെ കൈയ്യില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്നാണ് പ്രകാശന്‍ തമ്പിയുടെ മൊഴി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പിയുടെ വീട് ഡിആര്‍ഐ റെയ്ഡ് ചെയ്തിരുന്നു. അപ്പോള്‍ രണ്ടിലധികം മൊബൈല്‍ ഫോണുകള്‍ അവിടെ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫോണുകള്‍ വിശദപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ബാലഭാസ്‌കറിന്റെ ഫോണും ഉണ്ടോ എന്ന് വിശദമായ പരിശോധന ഡിആര്‍ഐ നടത്തും.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ കമ്പിയെ കാക്കനാട്ടെ ജയിലില്‍ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.അതേസമയം അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്ന നാൽപ്പത് പവനോളം സ്വർണ്ണത്തിന്റെയും രണ്ടു ലക്ഷത്തിലേറെ രൂപയുടെയും ഉറവിടത്തെ കുറിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.
Post Your Comments