UAELatest NewsGulf

ഓണ്‍ലൈന്‍ യാചക’ 17 ദിവസം കൊണ്ട് സമ്പാദിച്ചത് 34.76 ലക്ഷത്തോളം രൂപ: യുവതി ഒടുവില്‍ ദുബായ് പോലീസ് പിടിയില്‍

ദുബായ് : ഓണ്‍ലൈന്‍ യാചക’ 17 ദിവസം കൊണ്ട് സമ്പാദിച്ചത് 34.76 ലക്ഷത്തോളം രൂപ: യുവതി ഒടുവില്‍ ദുബായ് പോലീസ് പിടിയിലായി. വ്യാജ ഐഡി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ പേരില്‍ സഹായം അഭ്യര്‍ത്ഥിച്ച യുവതിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഇതിനകം ് 1,84000 ദിര്‍ഹം. സമ്പാദിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് ദുബായ് പൊലീസ് പറഞ്ഞത് ഇങ്ങനെ. വിദേശ പൗരയായ യുവതി തന്നെ ഭര്‍ത്താവ് ഒരു കാരണവുമില്ലാതെ ഉപേക്ഷിച്ച് പോയെന്നും താനും രണ്ട് മക്കളും ജീവിയ്ക്കാന്‍ ഭക്ഷണവും താമസിയ്ക്കാന്‍ ഒരിടവും ഇല്ലാതെ കഴിയുകയുമാണെന്ന് കാണിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. 17 ദിവസം കൊണ്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേയ്്ക്ക്് ഒഴുകിയെത്തിയത് 1,84000 ദിര്‍ഹമാണ്.

ഇതിനിടെ കുട്ടികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ബന്ധുക്കള്‍ യുവതിയുടെ ഭര്‍ത്താവിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.ഇതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വരികയും യുവതിയ്‌ക്കെതിരെ ദുബായ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി ദുബായ് പൊലീസിന്റെ പിടിയിലാകുന്നത്.

ഇതോടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തി. അസുഖം, വിധവ, വീടില്ല തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തി സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ കാരുണ്യം പിടിച്ചുപറ്റി അവരില്‍ നിന്നും പതിനായിരങ്ങളും ലക്ഷങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങള്‍ നിരവധിയുണ്ടെന്നും അവരുടെ തട്ടിപ്പില്‍ അകപ്പെടല്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍ 128 ഓണ്‍ലൈന്‍ യാചകരുണ്ടെന്ന് ഇതിനകം പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇതില്‍ 85 പേര്‍ പുരുഷന്‍മാരും, 43 പേര്‍ സ്ത്രീകളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button