ഷൊർണ്ണൂർ : ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ സുധീർ, പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരുമായി ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവർ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയ അഞ്ച് പട്ടാമ്പി സ്വദേശികൾക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചു. പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. വിവരമറിഞ്ഞു ഇവരെ കാണാൻ പട്ടാമ്പിയിൽ നിന്നെത്തിയ ബന്ധുക്കളടക്കമുള്ളവര്‍ ആംബുലൻസിൽ പാലക്കാടിലേക്ക് വരെവേ മീൻ കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Post Your Comments