ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ 17 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച സര്‍ക്കാര്‍ നല്‍കിയ പട്ടിക പ്രകാരം കനാക് ത്രിപാഠി അസമിലെ പുതിയ ബോര്‍ഡിങ് ഓഫീസറായും വനിതാ ക്ഷേമം പ്രത്യേക സെക്രട്ടറി സി. ഇന്ദുമതി സുല്‍ത്താന്‍പൂരിലെ ജില്ലാ മജിസ്‌ട്രേറ്റ് (ഡി.എം)ആയും നിയമിക്കപ്പെട്ടു.
സുല്‍ത്താന്‍പുര്‍ ഡിഎം ദിവ്യ പ്രകാശ് ഗിരി ഇപ്പോള്‍ പ്രയാഗ്ജിലെ എക്‌സൈസ് അഡീഷനല്‍ കമ്മീഷണറാണ്. ഫിറോസാബാദിലെ സ്‌പെഷല്‍ സെക്രട്ടറി സെക്കന്‍ഡറി വിദ്യാഭ്യാസം ചന്ദ്ര വി വിജയ സിംഗ് ഫിറോസാബാദിലെ പുതിയ ജില്ലാ മജിസ്‌ട്രേറ്റ് ആയി. ഇത്തരത്തില്‍ ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണിയാണ് ആദിത്യനാഥ് നടത്തിയിരിക്കുന്നത്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ വ്യാപകമായ ഭരണപരിഷ്‌കാരങ്ങള്‍ക്കാണ് യുപി സാക്ഷ്യം വഹിക്കുന്നത്. ചില പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും യുപിയിലെ ഗുണ്ടാവിളയാട്ടത്തിന് കടിഞ്ഞാണിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുണ്ടകളും പൊലീസും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ ചിലര്‍ കൊല്ലപ്പെടുകയും ഒട്ടേറെപേര്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
Post Your Comments