Latest NewsKerala

മകൻ ലഹരിക്ക് അടിമയായതോടെ വൃദ്ധയും കൊച്ചുമകനും തെരുവിലായി ; സഹായവുമായി മന്ത്രി

തൃശൂര്‍: മകൻ ലഹരിക്ക് അടിമയായതോടെ എണ്‍പത്തി മൂന്നുകാരിയും കൊച്ചുമകനും തെരുവിലായി.വാടകകൊടുക്കാനില്ലാത്തതുമൂലം വീടുവിട്ട ഇറങ്ങേണ്ടി വന്ന ഇരുവർക്കും സഹായവുമായി എത്തിയത് കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ്.നെല്ലങ്കര ആലിനു സമീപം കോളനിയില്‍ താമസിച്ചിരുന്നു വടൂക്കര ജവാന്‍ റോഡില്‍ കനകപ്പറമ്പില്‍ തങ്കമണിയും പത്തുവയസുള്ള ചെറുമകനും മന്ത്രി ഇടപെട്ട് താമസസൗകര്യം ഒരുക്കി.

വൃദ്ധയും കുട്ടിയും തെരുവില്‍ അന്തിയുറങ്ങുന്ന വിവരം കഴിഞ്ഞദിവസം രാത്രിയാണു മാന്തിയെ അറിയിച്ചത്. ഉടൻ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുമായി മന്ത്രി സംസാരിച്ചു. യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ വികെ രാജു വനിതാ സെല്ലിനു വിവരം കൈമാറി. തുടര്‍ന്ന് രാത്രിതന്നെ വനിതാ പോലീസ് തങ്കമണിയേയും ചെറുമകനെയും വനിതാ സെല്ലില്‍ എത്തിച്ചു.

ഇന്നലെ മന്ത്രി ഇരുവരെയും സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ തിരക്കി. രാമവര്‍മപുരം വൃദ്ധസദനത്തിൽ തങ്കമണിക്കും ചെറുമകനും തല്‍ക്കാലം താമസിക്കാനുള്ള സൗകര്യം ഒരുക്കി. മറ്റു വിവരങ്ങള്‍ അന്വേഷിച്ചശേഷം പുനരധിവാസമൊരുക്കും. കൊച്ചുമകന്റെ പഠനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മകന്‍ മുരളീധരന്റെ മകനാണു തങ്കമണിയ്ക്ക് ഒപ്പമുള്ളത്. മുരളീധരന്റെ ഭാര്യ മരിച്ചു. മദ്യപാനിയായ മുരളീധരന്‍ ഇവരെക്കുറിച്ച് അന്വേഷിക്കാറില്ലെന്ന് നാട്ടുകാർ പോലീസിനോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button