CricketLatest NewsSports

ധോണിക്കെതിരായ ബലിദാന്‍ ബാഡ്ജ് വിവാദം; ഐസിസിയെ പിന്തുണച്ച് ഈ ഇന്ത്യന്‍ താരം

ലണ്ടന്‍: ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്‌പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഐസിസിയെ പിന്തുണച്ച് സുനില്‍ ഗാവസ്‌കര്‍. ലോകകപ്പിന്റെ നിയമം പാലിക്കാന്‍ ധോണിയും ബിസിസിഐയും ബാധ്യസ്ഥരാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. ധോണിയെ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റുരാജ്യങ്ങളിലെ കളിക്കാരും ഇത്തരത്തിലുള്ള പ്രവണതയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളിലേക്ക് കടക്കാതെ ഇന്ത്യ ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. ‘ബലിദാന്‍ ബാഡ്ജ്’ ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു . ‘ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി.

ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസി മറുപടി നല്‍കിയത്. പാരാ റെജിമെന്റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍മിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. പാരാ റെജിമെന്റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button