ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ഥിക്കായും സിപിഎം നേതാക്കള്‍ കാര്‍ത്തി ചിദംബരത്തിനു വേണ്ടിയും പ്രചാരണം നടത്തിയത് 22 പേജുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് ബന്ധത്തെ പിന്തുണച്ച് യെച്ചൂരി പ്രസംഗിച്ചത്.
കോണ്‍ഗ്രസും കോണ്‍ഗ്രസ് ഇതരരെന്നുള്ള നിലപാടല്ല, ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ നിലപാടുള്ള രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കുയെന്നതാണ് പ്രസക്തമെന്ന് യച്ചൂരി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ തുടങ്ങിയ കേന്ദ്രകമ്മിറ്റിയിലാണ് തിരിച്ചടി താല്‍ക്കാലികമെന്ന് കേരള നേതൃത്വം അറിയിച്ചത്. രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടായത്. സംഘടനപരമായി വീഴ്ചപറ്റിയിട്ടില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത് കാരണം അനുഭാവി വോട്ടുകള്‍ നഷ്ടമായി.
ചോര്‍ന്ന ഈ വോട്ടുകളും ന്യൂനപക്ഷ പിന്തുണയും വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടെടുക്കാന്‍ ആകുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയ ഉറപ്പ്. മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ഹിന്ദുത്വ ശക്തികളുയര്‍ത്തുന്ന വെല്ലുവിളി, നവ ഉദാരവല്‍കരണ സാമ്ബത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ വന്‍കിട കോര്‍പറേറ്റുകളുണ്ടാക്കുന്ന നേട്ടം, ഭരണഘടനാ സ്ഥാപനങ്ങള്‍ നേരിടുന്ന കടന്നാക്രമണം, ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും നേരിടുന്ന വെല്ലുവിളി ഇതെല്ലാമാണ് മുന്നിലുള്ളതെന്നു യെച്ചൂരിയും അഭിപ്രായപ്പെട്ടു.
Post Your Comments