ജോഹന്നാസ്ബര്‍ഗ: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചവന്റെ നാവ് വനിതാഡോക്ടര്‍ കടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലായിരുന്നു സംഭവം. രോഗിയാണെന്ന വ്യാജേന എത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ആക്രമിച്ചത്. പരിശോധനാ മുറിയില്‍ കയറിയ ഇയാളോട് രോഗികള്‍ക്കുള്ള കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.അടുത്തെത്തി പരിശോധിക്കുന്നതിനിടെ ഡോക്ടറെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആദ്യം പകച്ചുപോയെങ്കിലും ഡോക്ടര്‍ അയാളെ നേരിട്ടു.അതോടെ യുവാവ് കൂടുതല്‍ ബലംപ്രയാേഗിച്ചു. പിടിച്ചുവച്ച് ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ നാവ് ഡോക്ടറുടെ വായ്ക്കുള്ളിലായി. ഈ സമയം സര്‍വശക്തിയുമെടുത്ത് ഡോക്ടര്‍ കടിച്ചു. അതോടെ യുവാവിന്റെ നാവ് മുറിഞ്ഞ് താഴെവീണു.
ഇതോടെ പകച്ചുപോയ യുവാവ് ഡോക്ടര്‍റെ തള്ളിമാറ്റി പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപപ്രദേശങ്ങളിലെ ആശുപത്രികളില്‍ വിവരമറിയിച്ചതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.
ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേര്‍ക്കാനായോ എന്ന് വ്യക്തമല്ല. ആശുപത്രി വിട്ടശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. പീഡനത്തെ പ്രതിരോധിച്ച വനിതാ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. മാനസികാഘാതത്തില്‍നിന്ന് രക്ഷപ്പെടാനായി ഡോക്ടറെ കൗണ്‍സലിംഗിന് വിധേയയാക്കി.
Post Your Comments