ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് മാലിദ്വീപിലേക്കാണ് അദ്ദേഹം ആദ്യം പോകുന്നത്. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രിയുടെ യാത്ര. കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി മാലിദ്വീപില്‍ പോയിരുന്നു. എങ്കിലും അതില്‍ നയതന്ത്ര വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിരുന്നില്ല. അതേസമയം ഇത്തവണ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പിടുന്നതിന് പുറമെ ദ്വീപ് രാജ്യത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനും ഇന്ത്യ ഫണ്ട് അനുവദിക്കും.
മാലിദ്വീപില്‍ തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മോദിയുടെ സന്ദര്‍ശന വേളയിലാണ് നടക്കുക. സൈനികര്‍ക്കുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മാലിദ്വീപില്‍ നിന്നും നേരെ ശ്രീലങ്കയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്.
Post Your Comments