മോസ്‌കോ : ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു. ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍ ലഭിച്ചാല്‍ മതിയെന്ന റഷ്യയുടെ നിലപാടിനെ സൗദി അറേബ്യ തള്ളി. എഴുപതാണെങ്കില്‍ പോലും വില സ്ഥിരതയില്ലാത്തതാണ് പ്രശ്‌നമെന്നും സൗദി ഊര്‍ജ മന്ത്രി റഷ്യയില്‍ പറഞ്ഞു. പ്രസ്താവനക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു.
ഒപെക് – ഒപെക് ഇതര രാജ്യങ്ങളുടെ ധാരണ പ്രകാരം 12 ലക്ഷം ബാരലാണ് പരമാവധി പ്രതിദിന ഉത്പാദന അളവ്. ഈ ധാരണ പ്രകാരമുള്ള കരാര്‍ ഈ മാസം അവസാനിക്കും. ഇതിന് മുന്നോടിയായാണ് ഈ മാസം പത്തിന് റഷ്യ-സൗദി കൂടിക്കാഴ്ച.
എഴുപതാണെങ്കില്‍ പോലും ഇടിയുന്നതാണ് നിലവിലെ അവസ്ഥ. ഇത് മൂലധന നിക്ഷേപത്തെ തന്നെ ബാധിക്കുന്നു. അപ്പോള്‍ 60 ഡോളര്‍ ഒരിക്കലും ആത്മവിശ്വാസം നല്‍കില്ലെന്നാണ് സൗദി ഊര്‍ജ മന്ത്രി പറയുന്നത്.
Post Your Comments