കൊല്‍ക്കത്ത: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിങ്കൂര്‍ മണ്ഡലത്തിൽ പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.
അറംബാഗിലും ശ്രീറാംപൂറിലും നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും മൂന്ന് പാര്‍ലമെന്‍ററി സീറ്റുകള്‍ ഉള്‍പ്പെട്ട ജില്ലയായ ഹൂഗ്ലി നഷ്ടമായത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി. തൃണമൂല്‍ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ചെയ്ത സഹായങ്ങൾക്ക് പകരമായി പണം കൈപറ്റാറുണ്ടെന്ന് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് മമത പറഞ്ഞു.
ബിജെപി വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയെന്ന് ആരോപിക്കുമ്പോഴും തങ്ങൾക്ക് സംഭവിച്ച അപാകതകൾ മമത വിലയിരുന്നതുന്നുണ്ട്. പശ്ചിമ ബംഗാളില്‍ മമതയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ജില്ലയാണ് ഹൂഗ്ലി. സിങ്കൂരില്‍ നാനോ കാര്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിനായി കര്‍ഷകരുടെ പക്കല്‍ നിന്നും ഭൂമി ഏറ്റെടുത്തതിനെതിരെ മമത രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. പിന്നീട് കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
Post Your Comments