ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കിര്‍ഗിസ്ഥാനിലെ ബിശ്കെക്കില്‍ നടക്കുന്ന പ്രാദേശിക സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള കൂടിക്കാഴ്ച്ച നടക്കില്ലെന്ന് ഇന്ത്യ അറിയിച്ചതിന്റെ പിന്നാലെയാണ് പാകിസ്ഥാൻ കത്ത് എഴുതിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയണമെന്നാണ് പാക് പ്രധാനമന്ത്രിയുടെ ആവശ്യം. ഇരുരാജ്യങ്ങളിലേയും ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനും വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യോജിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യ ഇനിയും പാകിസ്ഥാന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബിശ്കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments