കാര്‍ഡിഫ്: ലോകകപ്പിലെ 12ആം മത്സരത്തിൽ രണ്ടാം ജയവുമായി ഇംഗ്ലണ്ട്. 106 റണ്‍സിനാണ് ബംഗ്ലാദേശിനെ ആതിഥേയര്‍ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 386 റൺസ് മറികടക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ 48.5 ഓവറില്‍ 280 റൺസിന് പുറത്തായി.
Strong finish from the hosts!
Jason Roy led the way and there were contributions through the order as England posted an imposing 386/6 in windy Cardiff – their highest total in World Cups. Can Bangladesh fight back? #ENGvBAN SCORECARD ? https://t.co/AmBAfhSMi9 pic.twitter.com/ZO57WGzJuU
— ICC Cricket World Cup (@cricketworldcup) June 8, 2019
റോയിയുടെ (121 പന്തില്‍ 153) തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്കെത്തിയത്. ജോണി ബെയര്‍സ്‌റ്റോ (50), ജോസ് ബട്‌ലര്‍ (64) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജോ റൂട്ട് (21), ഓയിന്‍ മോര്‍ഗൻ (35), ബെന്‍ സ്‌റ്റോക്‌സ് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ക്രിസ് വോക്‌സ് (18), ലിയാം പ്ലങ്കറ്റ് (27) എന്നിവർ പുറത്താകാതെ നിന്നു. ബംഗ്ലാദേശ്ണിനായി സെയ്ഫുദീന്‍, മെഹ്ദി എന്നിവര്‍ രണ്ടു വിക്കറ്റും, മഷ്റാഫെ മുസ്താഫിസുർ എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.
ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍(119 പന്തില്‍ 121 റണ്‍സ്). തമീം ഇഖ്ബാല്‍ (19), സൗമ്യ സര്‍ക്കാര്‍ (2), മുഷ്ഫിഖുര്‍ റഹീം (44) , മുഹമമദ് മിഥന്‍ (0), മഹ്മുദുള്ള (28), മൊസദെക് ഹുസൈന്‍ (26), മുഹമ്മദ് സെയ്ഫുദ്ദീന്‍ (5), മെഹ്ദി ഹസന്‍ (12), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മഷ്‌റഫി മൊര്‍ത്താസ (4) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവർ മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോൾ മാര്‍ക് വുഡ് രണ്ടും ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
Post Your Comments