Latest NewsCinemaEntertainment

അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കണം; മീ ടൂവിന്റെ കാരണം വെളിപ്പെടുത്തി ഷീല

 

ചെന്നൈ: തന്റെ കാലഘട്ടത്തില്‍ ഇന്നത്തേത് പോലെ സിനിമയില്‍ നിന്ന് സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ഷീല. സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടില്ലെന്നും ഷീല പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഷീല മനസു തുറന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഷീല തന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

ഇന്ന് മീ ടൂ വിവാദങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളാണ്. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുകയാണെന്നും ഷീല പറഞ്ഞു. മുന്‍പൊക്കെ ഇരുപതാം വയസിലൊക്കെയാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ മൂലം ചെറിയ കുട്ടികള്‍പോലും പ്രണയത്തില്‍ പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഷീല അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇത്തരക്കാരെ സാധരണ രീതിയില്‍ നേരിട്ടാല്‍ പോര, അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കണം. ഇവരുടെ നെറ്റിയില്‍ അവര്‍ ചെയ്ത കുറ്റം എന്താണെന്ന് തെറ്റ് ടാറ്റൂ ചെയ്ത് ഒട്ടിക്കണം. കേരളത്തില്‍ താമസമായിരുന്നെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമായിരുന്നേനെയെന്നും ഷീല പറഞ്ഞു.

താന്‍ സിനിമയില്‍ നായികയായ കാലഘട്ടത്തില്‍ സിനിമാരംഗം വളരെ നല്ലതായിരുന്നുവെന്നും സിനിമയില്‍ അഭിനയിക്കാന്‍ അഭിനയിക്കാന്‍ പ്രത്യേക കഴിവ് വേണ്ട, ഒരു നല്ല എഡിറ്റര്‍ക്ക് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റാന്‍ സാധിക്കുമെന്നും ഷീല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button