മറ്റു ഉപകരണങ്ങളുമായുള്ള ബ്ലൂടൂത്ത് പെയറിംഗ് ചില സമയങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അത് എളുപ്പമാക്കുന്നതിനായി ചുവടെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കുക.
- ബ്ലൂടൂത്ത് പെയറിംഗ് സാധ്യമാകണമെങ്കിൽ ഒരേസമയം സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധിക്കു. അതിനാല്‍ ഈ പ്രശ്നങ്ങള്‍ ഇല്ലാത്ത ഉപകരണങ്ങൾ ഇതിനായി ഉപയോഗിക്കുക. അല്ലാത്തപക്ഷം പെയറിംഗ് സാധ്യമല്ല.
- പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളില്പഴക്കമുള്ള ബ്ലൂടൂത്ത് കണക്ടീവിറ്റി നടക്കുമെങ്കിലും പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കില്ല. ഇത് അപ്ഗ്രേഡ് ചെയ്യുക സാധ്യമല്ല.
- പേഴ്സണല്‍ ഹെല്‍ത്ത് ഉപകരണങ്ങള്‍ ബ്ലൂടൂത്ത് സ്മാര്‍ട്ട്, ബ്ലൂടൂത്ത് സ്മാര്‍ട്ട് റെഡി ഉള്‍പ്പടെയുള്ള ബ്ലൂടൂത്ത് ഫീച്ചറിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ ലഭ്യമായ എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ബ്ലൂടൂത്ത് കണക്ടീവിറ്റി ലഭ്യമാണ് ഐ.ഓ.എസ് 7, ആന്‍ഡ്രോയിഡ് 4.3 എന്നിവയ്ക്കു ശേഷമുള്ള സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ വേരിയന്റ് ലഭ്യമായാൽ ഇവയില്‍ മാത്രമേ ഫിറ്റ്നസ് ബാന്‍ഡ് അടക്കമുള്ള ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കാൻ സാധിക്കു.
Post Your Comments