കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ ബന്ധുവായ അനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. കേസില്‍ ഗുരുത കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ് ഐ ടി എം ബിജുവാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. പ്രതികളുടെ കാര്‍ പിടിച്ചെടുത്ത തെന്മല എസ്.ഐ പ്രവീണിനെയും വിസ്തരിച്ചു.
പോലീസ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് അനീഷിനെ വിട്ടയച്ചതെന്നും ബിജു പറഞ്ഞു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ബിജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2018 മേയ് 26ന് മാന്നാനത്ത് വീടാക്രമിച്ചശേഷം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് തലേദിവസം രാത്രി വാഹന പരിശോധനയില്‍ കണ്ടവരുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്.
മാന്നാനത്തെ പരിശോധനക്കിടെയാണ് ഒന്നാം പ്രതി ഷാനു ചാക്കോയും ഇഷാനും സഞ്ചരിച്ച വാഹനം കണ്ടത്.ചോദിച്ചപ്പോള്‍ അമലഗിരിയില്‍ കല്യാണത്തിന് പോവുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മറ്റു സംശയം തോന്നാതിരുന്നതിനാല്‍ വിലാസവും ഫോണ്‍ നമ്പറും വാങ്ങി വിട്ടയച്ചു. പിന്നീടാണ് കെവിന്റെ ബന്ധുക്കൾ പരാതിയുമായി എത്തിയത്. തുടർന്ന് പുലർച്ചെ മൂന്നുതവണ പ്രതികളുടെ ഫോണിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.
Post Your Comments