Latest NewsSports

അയല്‍ക്കാരുടെ പരാതിയില്‍ കുടുങ്ങി കോഹ്‌ലി; താരത്തിന് കോര്‍പ്പറേഷന്റെ ശിക്ഷ

അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയില്‍ നിന്നും പിഴ ഈടാക്കിയിരിക്കുകയാണ് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിനിടയിലാണ് താരത്തിനെതിരെ ഇത്തരമൊരു വാര്‍ത്ത വന്നിരിക്കുന്നത്. കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനാണ് കോര്‍പ്പറേഷന്‍ 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്.

ഗുഡ്ഗാവിലെ ഡി.എല്‍.എഫ് ഫേസ് 1 ലാണ് കൊഹ്‌ലിയുടെ വസതി. കൊഹ്‌ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതാണ് ഇന്ത്യന്‍ നായകന് വിനയായത്. വേനല്‍ കടുത്തതോടെ ഉത്തരേന്ത്യയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഗുഡ്ഗാവിലും സമാന സ്ഥിതിയാണുള്ളത്. ഇതോടെയാണ് കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടി കര്‍ശനമാക്കിയത്.

കൊഹ്‌ലിയുടെ വസതിയിലെ എസ്.യു.വി അടക്കമുള്ള ആറോളം കാറുകള്‍ കുടിവെള്ളം ഉപയോഗിച്ച് കഴുകുന്നുണ്ടെന്നായിരുന്നു അയല്‍ക്കാര്‍ നല്‍കിയ പരാതി. അയല്‍ക്കാരാണ് കുടിവെള്ളം പാഴാക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കൊഹ്‌ലിയുടെ വസതിയില്‍ എത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ 500 പിഴ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button