കോഴിക്കോട് : ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി.പുതിയങ്ങാടി സ്വദേശി നന്ദന (17) യാണ് മരിച്ചത്.
വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആത്മഹത്യ നടന്നത്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് കുട്ടി മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് നന്ദന എന്‍ട്രന്‍സ് പരിശീലനത്തിന് പോയിരുന്നു. പരിശീലനത്തിന് ശേഷവും നല്ല മാര്‍ക്ക് ലഭിക്കാത്തതില്‍ കുട്ടി നല്ല വിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പോലീസിന് മൊഴിനൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ചത്. നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments