തിരുവനന്തപുരം: പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റുകൾ രൂപീകരിച്ചും ക്രമസമാധാന ചുമതല ഒരു എഡിജിപിക്ക് കീഴിലും ആക്കിയിട്ടുണ്ട്. ഐജി റാങ്കിലുള്ളവരെയാണ് കമ്മിഷണർമാരായി നിയമിക്കുക. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. എക്സൈസ്, ജയിൽ വകുപ്പ് മേധാവികൾക്കും ഇതോടെ മാറ്റമുണ്ടാകും. റെയ്ഞ്ചുകളിൽ ഐജിമാർക്കു പകരം ഡിഐജിമാരും സോണുകളിൽ ഐജിമാരെയും നിയമിക്കും. ദക്ഷിണമേഖല ഐജിയായി എം.ആർ.അജിതുമാകറും ഉത്തര മേഖലാ ഐജിയായി അശോക് യാദവും നിയമിക്കപ്പെടും.
തിരുവനന്തപുരത്ത് ഐജി ദിനേദ്ര കശ്യപും കൊച്ചിയിൽ വിജയ് സാക്കറേയും ക്രമസമാധാന ചുമതലയുള്ള ഏക എഡിജിപിയായി ഷേഖ്ക് ദർവേസ് സാഹിബിനെയും പൊലീസ് ആസ്ഥാനത്ത് മനോജ് ഏബ്രഹാമിനെയും നിയമിക്കും. ഡിജിപി ഋഷിരാജ് സിങ്ങിനെ ജയിൽ ഡിജിപിയായും ആർ.ശ്രീലേഖയെ ട്രാഫിക് എഡിജിപിയായി നിയമിക്കും. എഡിജിപി എസ്. ആനന്ദകൃഷ്ണൻ എക്സൈസ് കമ്മിഷണറാകും. എഡിജിപി ടോമിൻ തച്ചങ്കരിയെ ബറ്റാലിയൻ മേധാവിയായും നിയമിക്കും.
Post Your Comments