KeralaLatest News

ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ പോലീസ് പിടികൂടിയത് ഇങ്ങനെ

കൊച്ചി: ഇന്‍കം ടാക്‌സ് കമ്മീഷണറെന്ന വ്യാജേന പെരുമ്പാവൂരില്‍ വ്യവസായികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അമരാവതി സ്വദേശി ആശിഷ് രമേശ് ബിസ്സയാണ് പോലീസ് പിടിയിലായത്. വ്യവസായികളെയും വ്യാപാരികളെയും ഇന്‍കം ടാക്‌സ് കമ്മീഷണറാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ഇവരുടെ വ്യവസായ സ്ഥാപനങ്ങളില്‍ ടാക്‌സ് വെട്ടിപ്പ് കണ്ടെത്തിയെന്നും ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

വ്യാപാരികളോട് ഇന്‍കം ടാക്‌സ് കമ്മീഷ്ണറാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഇയാളുടെ തട്ടിപ്പിന് നിരവധി പേര്‍ ഇരയായിട്ടുണ്ട്. പലരില്‍ നിന്നായി ഒന്നരലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. പല പ്രമുഖ വ്യവസായികളെയും ഫോണില്‍ വിളിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നാഗ്പൂരില്‍ നിന്നാണ് പെരുമ്പാവൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് നിരവധി സിം കാര്‍ഡുകളും വിവിധ ബാങ്കുകളിലെ ആക്കൗണ്ട് വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button