ചെന്നൈ : തമിഴ്നാട്ടില്‍ 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കടകൾ ഇത്തരത്തിൽ തുറന്നുപ്രവർത്തിക്കുന്നത്. കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുളള കടകള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.
അതേസമയം കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിലും സർക്കാർ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകളിൽ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത്. ഓവര്‍ടൈം അടക്കം പരമാവധി പത്തരമണിക്കൂര്‍ ജോലി ചെയ്യാം. രാത്രി എട്ടിന് ശേഷം വനിത ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകള്‍ക്ക് തൊഴിലുടമ വാഹന സൗകര്യം ഒരുക്കിയിരിക്കണം. ഇതോടൊപ്പം രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Post Your Comments