KeralaLatest News

നിപയുടെ ഉറവിടം ഇനിയും കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് : ഉറവിടം കണ്ടെത്തിയില്ലെങ്കില്‍ വീണ്ടും നിപയ്ക്ക് സാധ്യത

കൊച്ചി: നിപയുടെ ഉറവിടം ഇനിയും കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് . ഉറവിടം കണ്ടെത്തിയില്ലെങ്കില്‍ വീണ്ടും നിപയ്ക്ക് സാധ്യത. കൊച്ചിയില്‍ നിപ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടി വനംവകുപ്പ്. നിപ ബാധിതനായ യുവാവിന്റെ താമസസ്ഥലത്തിനടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് പരിശോധന നടത്തി. നിലവില്‍ മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാളെ മുതല്‍ വവ്വാലുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാനാണ് നീക്കം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. അസുഖബാധിതനായ സമയത്ത് യുവാവ് താമസിച്ചിരുന്ന തൃശൂര്‍, തൊടുപുഴ ഭാഗങ്ങളിലും നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
അതേസമയം, ജില്ലയിലെ നിപ ആശങ്കയ്ക്ക് വലിയതോതില്‍ കുറവു വന്നിട്ടുണ്ട്. നിപ രോഗിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുവാവ് ഇന്ന് അമ്മയുമായി സംസാരിച്ചെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button