കോഴിക്കോട്: അമ്മയില്ലാതെ അച്ഛന്റെ കൈയും പിടിച്ച് ഋതുല്‍ അക്ഷരലോകത്തേക്ക്….നിപ്പ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മൂത്ത മകന്‍ ഋതുല്‍ സജീഷ് ഇന്നലെ ഒന്നാംക്ലാസില്‍ ചേര്‍ന്നു. ചെമ്പനോട റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഋതുലിപ്പോള്‍. ഋതുലിന്റെ അനിയന്‍ സിദ്ധാര്‍ഥിന് മൂന്നു വയസ്സ് തികഞ്ഞിട്ടേയുള്ളൂ. ഇപ്പോള്‍ ചെമ്പനോടയില്‍ വീടിനടുത്തുള്ള അങ്കണവാടിയിലാണ്. രാവിലെ എഴുന്നേറ്റപ്പോള്‍ സ്‌കൂളില്‍ പോവാന്‍ ഋതുലിന് അല്‍പ്പം മടിയായിരുന്നു.
അച്ഛന്‍ ക്ലാസിന് മുന്നില്‍ വന്ന് നില്‍ക്കണം എന്ന് വാശിപിടിച്ചു. എന്നാല്‍ കുളിച്ച് യൂണിഫോമിട്ടതോടെ ആളു ഉഷാറായി. അമ്മയുടെ ഫോട്ടോയ്ക്കുമുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചു. പിന്നീട് അച്ഛന്‍ സജീഷ് പുത്തൂരിന്റെ കൈയും പിടിച്ച് സ്‌കൂളിലേക്ക്. യുകെജിയില്‍ ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക കൂട്ടുകാരെയും ക്ലാസില്‍ കണ്ടപ്പോള്‍ ഋതുല്‍ ഒന്നൂടെ ഉഷാറായി. പിന്നീട് കൂട്ടുകാരോടൊപ്പം ചിരിയായി, കളിയായി….
Post Your Comments