
ന്യൂഡല്‍ഹി: വൃക്ഷാസനം എന്ന യോഗയുടെ ആനിമേറ്റഡ് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മൂന്നാമത്തെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. വൃക്ഷാസനം എങ്ങനെയാണ് നമ്മുടെ ശരീരത്തിനും തലച്ചോറിനും ഗുണപ്രദമാകുന്നതെന്ന് അറിയാന്‍ വീഡിയോ കാണാം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി കൃത്യമായ വിവരണത്തോടെ തുടക്കക്കാര്‍ക്ക് പോലും വളരെ ലളിതമായി മനസിലാകുന്ന രീതിയിലാണ് വീഡിയോ. നീല ടീ ഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റുമണിഞ്ഞാണ് ഈ വീഡിയോയിലും പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത്. 2.19 മിനിട്ട് ആണ് വീഡിയോയുടെ ദൈർഘ്യം. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ യോഗയുടെ നിരവധി വീഡിയോ ക്ലിപ്പുകള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്ക് വച്ചിരുന്നു.
वृक्षासन हमारे शरीर और मस्तिष्क के लिए कितना फायदेमंद है? आइए देखते हैं इस वीडियो में… #YogaDay2019 pic.twitter.com/QmDlf97JVc
— Narendra Modi (@narendramodi) June 7, 2019
Post Your Comments